ന്യൂദല്‍ഹി: ഇന്ന് രാഷ്ട്രപതിഭവനില്‍ ഓണാഘോഷം നടക്കും. വൈകിട്ട് ഏഴിനു നടക്കുന്ന ഓണാഘോഷത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സംസ്ഥാന മന്ത്രിമാരും പങ്കെടുക്കും. കൈരളി എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സാംസ്ക്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടാകും.
ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിഭവനില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തെ കുറിച്ചുള്ള ലഘു വിവരണത്തോടെ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള സാംസ്ക്കാരിക പരിപാടികളാണ് ടൂറിസം വകുപ്പ് വിഭാവനം ചെയ്തിരിക്കുത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടി, ഇ. ചന്ദ്രശേഖരന്, എ.സി. മൊയ്തീന്, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടപ്പള്ളി, കെ.ടി. ജലീല്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പണിമുടക്ക് ദിവസമെത്തിയ മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയും മറ്റു യാത്രകള്‍ നടത്തിയും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: