അഞ്ചാലുംമൂട്: ഹോട്ടലുകളില്‍ റെഫ്രിജറേറ്ററിലും അല്ലാതെയും സൂക്ഷിച്ചിരുന്ന പഴകിയ ആഹാരങ്ങള്‍ തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ പിടികൂടി. ലൈസന്‍സ് ഇല്ലാത്തതും വൃത്തിഹീനമായിട്ടുള്ളതുമായ 12 കടകള്‍ക്ക് നോട്ടീസ് നല്കി. അഞ്ചാലുംമൂട്, വാഴങ്ങല്‍, കടവൂര്‍ അഞ്ചാലുമൂട് റൂട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ആഹാരങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഹെല്‍ത്തി കേരളയുടെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്.ബാലഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജൂനിയര്‍ എച്ച്ഐമാരായ എ.രാജേഷ്, പ്രതിഭ, ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: