ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Saturday 3 September 2016 10:34 am IST

വണ്ടൂര്‍: ബിജെപി വണ്ടൂര്‍ നിയോജക മണ്ഡലം സജീവാംഗങ്ങളുടെ കണ്‍വെന്‍ഷന്‍ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. ദേശീയ സമിതിയംഗം കെ.ജനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനില്‍ ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കിണായത്ത് മനോജ്, കെ.ടി ദാസന്‍ എന്നിവര്‍ സംസാരിച്ചു. 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മണ്ഡലത്തില്‍ നിന്നും അയ്യായിരം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. അരീക്കോട്: ഏറനാട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അരീക്കോട് നടന്നു. ദേശീയ സമിതിയംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവ് അഡ്വ.എ.അശോക് കുമാര്‍, ബിജു ഗോപിനാഥ്, ടി.വിശ്വനാഥന്‍, ടി.ശശികുമാര്‍, പി.എ.കൃഷ്ണദാസ്, ഓമന കൃഷ്ണന്‍കുട്ടി, കെ.ടി.ശങ്കരന്‍, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. തിരൂര്‍: കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മാധവന്‍, സുനില്‍പരിയാപുരം, കെ.പി.മണികണ്ഠന്‍, റിയാസ് പയ്യനങ്ങാടി, അലിമോന്‍ പുത്തനത്താണി, ടി.രതീഷ് എന്നിവര്‍ സംസാരിച്ചു. വള്ളിക്കുന്ന്: പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ ഉദ്ഘാടനം ചെയ്തു. കേരളത്തിന് വികസന കുതിപ്പ് നല്‍കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, സംസ്ഥാന സമിതിയംഗം പി.രാഘവന്‍, മേഖലാ സംഘടനാ സെക്രട്ടറി കു.വെ.സുരേഷ്ബാബു, മേഖലാ സെക്രട്ടറി എം.പ്രേമന്‍, ജില്ലാ സെക്രട്ടറി ദീപ പുഴക്കല്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.വി.വിനോദ്, പി.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.