അനധികൃത മദ്യവില്‍പ്പന ഒരാള്‍ പിടിയില്‍

Saturday 3 September 2016 10:35 am IST

കുറ്റിപ്പുറം: കാടാമ്പുഴ മരവട്ടം ഭാഗത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാളെ കുറ്റിപ്പുറം എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വാരാട് സ്വദേശി ഇയ്യാത്തു മകന്‍ ഷൗക്കത്തലി (45) ആണ് പിടിയിലാത്. മൊബൈല്‍ ഫോണില്‍ മദ്യം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് ബൈക്കില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഓണത്തോടനുബന്ധിച്ച് എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ വി.ജെ.റോയിയുടെ നേതൃത്വത്തിലുളള സംഘം ദിവസങ്ങളായി പരാതിയുളള സ്ഥലങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ബീവറേജില്‍ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് ബോട്ടില്‍ ഒന്നിന് 500 രൂപ നിരക്കിലാണ് വിറ്റുകൊണ്ടിരുന്നത് ഒരാള്‍ക്ക് അനുവദനീയമായ അളവിലുളള മദ്യം പല തവണകളായി വാങ്ങിയാണ് ഇയാള്‍ സ്റ്റോക്ക് ചെയ്തിരുന്നത്. വില്‍പ്പനക്കായി ഉപയോഗിക്കുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ വിദേശമദ്യവും ഇയാളില്‍ നിന്നും പിടികൂടി. അസിസ്റ്റന്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ് പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്, അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹംസ, ലതീഷ്, സാഗീഷ്, ഷിബു ശങ്കര്‍, ബാബുരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.