ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചു

Saturday 3 September 2016 11:19 am IST

മോസ്‌കോ: ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കരിമോവ് (78) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് കരിമോവ് രണ്ടു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു തന്നെ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇസ്ലാം കരിമോവ് മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ അനാഥാലയത്തില്‍ വളര്‍ന്ന കരിമോവ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെയാണ് പൊതു രംഗത്തെത്തിയത്. കാല്‍ നൂറ്റാണ്ടിലെ മധ്യേഷ്യന്‍ രാജ്യത്തെ നയിച്ച കരിമോവ് 1989ല്‍ ഉസ്ബക് കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായാണ് അധികാരമേറ്റത്. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രാജ്യം സ്വതന്ത്രമായതോടെ പ്രസിഡന്റായി. പിന്‍ഗാമിയായി കരിമോവ് ആരെയും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പ്രസിഡന്റിനെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും കരിമോവിന്റെ കുടുംബാംഗങ്ങളുടേയും രഹസ്യയോഗത്തില്‍ തീരുമാനിക്കും. പ്രധാനമന്ത്രി ഷവ്കത് മിര്‍സിയോയെവ്, പ്രധാനമന്ത്രി റസ്തോം അസിമോവ് എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.