കണ്ണൂര്‍: ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ കുന്താപുരം ബളുക്കൂര്‍ അമ്ബാര്‍ നാഗരാജ് (40) ആണ് മരിച്ചത്. ലോറിയിലെ സഹായി ഉഡുപ്പി രത്നാകര്‍ച്ചവര്‍ണ്ണ (37), കാര്‍ യാത്രക്കാരനായ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥി ഡോ. ജോസഫ് കുര്യന് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പരിയാരം ഔഷധിക്കു സമീപമാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലേക്കു വരുന്ന കാറും എതിരെ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍നിന്നു തെറിച്ചു വീണ ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ ശ്രമത്തിനുശേഷം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
നിയന്തണവിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു വീണു. റോഡരികിലെ മരവും വൈദ്യുതി പോസ്റ്റും അപകടത്തില്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: