ബിജെപി സജീവാഗംങ്ങളുടെ സമ്മേളനങ്ങള്‍ നടത്തി

Saturday 3 September 2016 1:21 pm IST

മഞ്ചേശ്വരം: ബിജെപി മഞ്ചേശ്വരം മണ്ഡലം സജീവ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുമ്പള സിറ്റിഹാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.ബാലകൃഷ്ണ ഷെട്ടി, സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേഷ്, സെക്രട്ടറി ചഞ്ചലാക്ഷി, സംസ്ഥാന കൗണ്‍സില്‍ അംഗം സരോജ.ആര്‍.ബല്ലാള്‍, എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബാബു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമിത് രാജ്, കര്‍ഷകമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ രാധാകൃഷ്ണറൈ, സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയ്കുമാര്‍ റൈ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് സ്വാഗതവും സെക്രട്ടറി ശശികുമാര്‍ നന്ദിയും പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം ഓഫീസ് ഉദ്ഘാടനവും സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം സജീവ അംഗങ്ങളുടെ യോഗം പുതിയകോട്ട മാരാര്‍ജി ഭവനില്‍ നടന്നു. ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ജില്ലാ സെക്രട്ടറിമാരായ എം.ബല്‍രാജ്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എസ്.കെ.കുട്ടന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രേമരാജ് സ്വാഗതവും, മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു. ഉദുമ: ഉദുമ മണ്ഡലം ബിജെപി സജീവാംഗങ്ങളുടെ സമ്മേളനം സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ഗണേശന്‍, മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജയകുമാര്‍ മാനടുക്കം സ്വാഗതവും, എം.ബാബുരാജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.