പണിമുടക്കില്‍ ജനം വലഞ്ഞു

Saturday 3 September 2016 2:21 pm IST

കോഴിക്കോട്: ഇടതു-കോണ്‍ഗ്രസ് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ ഭാഗികം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നിലകുറവായിരുന്നു. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയ കടകള്‍ അടഞ്ഞുകിടന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാത്രക്കാരും രോഗികളും ഏറെ ബുദ്ധിമുട്ടി. റെയില്‍വേ സ്റ്റേഷനില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌യാത്രക്കായി പോലീസ് വാഹനം ഏര്‍പ്പെടുത്തിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ സന്നദ്ധസംഘടനകള്‍ സൗജന്യമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. സന്നദ്ധസംഘടനകള്‍ യാത്രക്കായി ഏര്‍പ്പെടുത്തിയ ഇരുചക്രവാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി. പോലീസ് വാഹനത്തിലും റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. ജില്ലയില്‍ പലയിടങ്ങളിലും പണിമുടക്കനുകൂലികള്‍ നിര്‍ബ്ബന്ധമായി കടകള്‍ അടപ്പിച്ചു. ബാലുശ്ശേരി: പണിമുടക്ക് ബാലുശ്ശേരി മേഖലയില്‍ ഭാഗികം. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടി. വൈകിട്ട് ആറുമണിക്ക് ശേഷം ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ എല്ലായിടത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. ബാലുശ്ശേരി ടൗണില്‍ രാവിലെ മുതല്‍ ഡിവൈഎഫ്‌ഐക്കാര്‍ വഴിതടഞ്ഞു. വെള്ളിയാഴ്ച പള്ളികളിലേക്ക് പോകുന്നവരെയും വഴിയില്‍ തടഞ്ഞിട്ടു. ബൈക്കിലെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ താക്കോല്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ച് നല്‍കിയത്. സംഘടിച്ച് വാഹനം തടയുന്നത് കണ്ടിട്ടും പോലീസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലും തയ്യാറായില്ല. ഉന്നതനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തകര്‍ നഗരം കയ്യടക്കിയത്. വടകര: വടകരയില്‍ ഇരുചക്രവാഹനങ്ങളും, സ്വകാര്യ കാറുകളും റോഡിലിറങ്ങിയെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും ഹാജര്‍ കുറവായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.