കോഴിക്കോട്: ‘സ്റ്റാര്‍ട്ട് ഒ സ്ഫിയര്‍’ ആഗോള സംരംഭകത്വ ഉച്ചകോടിക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം കോഴിക്കോട്) വേദിയാവും. സപ്തംബര്‍ പത്തിന് നടക്കുന്ന ഉച്ചകോടി മെട്രോമാന് ഇ. ശ്രീധരന്, ടാറ്റ മോട്ടോഴ്സ് മുന്‍ എം.ഡി രവികാന്ത്, യെസ് ബാങ്ക് സ്ഥാപകനും വൈസ് ചെയര്‍മാനുമായ റാണ കപൂര്‍, ടിം എഡ്ഡി, മനീഷ റാണ, വിജയ് ഗോപാലന്, ഹരി നായര്‍ തുടങ്ങിയ പ്രഗല്ഭരുമായി വിദ്യാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചക്കും സംവാദത്തിനും വേദിയൊരുക്കും. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് മികച്ച ആശയങ്ങള്‍ക്ക് നിക്ഷേപം സമാഹരിക്കാനുള്ള ‘സ്റ്റാര്‍ട്ടപ്പ് ഫെയര്‍ കം ടെന്‍ മിനുട്ട് മില്യണ്‍’ എന്ന വേദിയുണ്ടാവും. ഇതിലേക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗുണ്ടാവും. 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് ആശയാവതരണത്തിനായി പത്ത് മിനിറ്റ് നല്‍കും. ഇതിലൂടെ നിക്ഷേപ സമാഹരണത്തിന് അവസരം ലഭിക്കും. കൂടാതെ ഡിസൈന്‍ തിങ്കിംഗ് വര്‍ക്ക് ഷോപ്പ്, വാക് ദി ടോക്, മാനേജ്മെന്റ് ഹാക്കത്തോണ്‍, പാനല്‍ ഡിസ്കഷന് എന്നിവയും ‘സ്റ്റാര്‍ട്ട് ഒ സ്ഫിയര്‍’ ഉച്ചകോടിയുടെ ഭാഗമായുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: