കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹോട്ടലിന്റെ അടുക്കളയിലാണ് തീപിടിച്ചത്. മൂന്നു കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ കടകളിലേക്കു തീ പടര്‍ന്നു.
രാവിലെ ഏഴരയ്ക്കു സര്‍ക്കാര്‍ ആശുപത്രിക്കും പെട്രോള്‍ പമ്പിനും സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
അതേസമയം സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ പി.ബി.സലീമിനെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്താന്‍ വൈകിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ എഞ്ചിനില്‍ ആവശ്യത്തിന് വെള്ളം ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
രണ്ട് ഫയര്‍ യൂണിറ്റുകള്‍ കൂടി സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: