കൊച്ചി: അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ബജാജ് ഫിനാന്‍സുമായി ചേര്‍ന്ന് ഡെല്‍ ഫിനാന്‍സ് കാര്‍ഡ് അവതരിപ്പിച്ചു. പ്രോസസിങ് ഫീ ഇല്ലാതെ 18 അല്ലെങ്കില്‍ 15 മാസ തവണകളില്‍ കമ്പ്യൂട്ടറുകള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതി സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും.
ഡെല്‍ ആരംഭിന്റെ ഭാഗമായി രാജ്യത്തെ 1200 സ്കൂളുകളിലെ 22000 അധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ 100,000 അധ്യാപകര്‍ക്ക് എന്‍ഐഐടിയുടെ പഴ്സണല്‍ കമ്പ്യൂട്ടര്‍ പരിശീലനം ലഭ്യമാക്കും. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങള്‍ സ്വായത്തമാക്കുന്ന അധ്യാപകര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്സുകള്‍ക്ക് യോഗ്യതയും രക്ഷിതാക്കളിലേക്ക് ഈ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള അംഗീകാരവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: