കൊച്ചി: പുതിയ കാര്‍ വാങ്ങുമ്പോള്‍ 67 ശതമാനം ഉപഭോക്താക്കളും വാഹനങ്ങളുടെ കരുത്തിനേക്കാള്‍ ഇന്ധനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കുന്നതായി ഫോര്‍ഡ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
ഏഷ്യ പസഫിക് മേഖലയിലെ 11 വിപണികളിലാണ് സര്‍വേ നടത്തിയത്. 72 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക നേട്ടത്തിന് ഇന്ധനക്ഷമതയെ ആശ്രയിക്കുന്നു. 71 ശതമാനം പേര് പരിസ്ഥിതി സൗഹൃദം, 64 ശതമാനം പേര് ഉയര്‍ന്ന ഇന്ധനവില എന്നിവയുടെ കാര്യത്തിലും ഇന്ധനക്ഷമത ലക്ഷ്യമിടുന്നുണ്ട്. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഇന്ധനക്ഷമത സംബന്ധിച്ച് ഉപഭോക്താക്കളുടെ മനോഭാവം അറിയുന്നതിനാണ് സര്‍വെ സംഘടിപ്പിച്ചതെന്ന് ഫോര്‍ഡ് ചീഫ് എഞ്ചിനീയര്‍ കെവിന് ടാലിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: