25000 കോടിയുടെ സ്രോതസ് സഹാറ വ്യക്തമാക്കണം: സുപ്രീംകോടതി

Saturday 3 September 2016 9:06 pm IST

ന്യൂദല്‍ഹി: നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയ 25000 കോടി രൂപ എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമാക്കാന്‍ സുപ്രീംകോടതി സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന സഹാറ മേധാവി സുബ്രതോ റോയിയെ പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്പനി 25000 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കിനല്‍കിയിരുന്നു. ഇത്രയും പണം പെട്ടെന്ന് കമ്പനി കണ്ടെത്തിയത് ദഹിക്കാന്‍ അല്പം പ്രയാസമുള്ള കാര്യമാണ്, കോടതി പറഞ്ഞു. ഇതിന്റെ ഉറവിടം സഹാറ വ്യക്തമാക്കണം. പണം മറ്റു കമ്പനികളില്‍ നിന്നാണോ ലഭിച്ചത്. അതോ ബാങ്കില്‍ നിന്ന് പിന്‍വലിച്ചോ, വസ്തു വിറ്റോ, പണം സ്വര്‍ഗത്തില്‍ നിന്ന് ലഭിക്കില്ല. ഇത് എവിടെ നിന്ന് കിട്ടിയെന്ന് പറയണം. കോടതി പറഞ്ഞു. രണ്ടു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ഇത്രയും പണം നല്‍കാനുള്ള കമ്പനിയുടെ കഴിവില്‍ കോടതിക്ക് സംശയമില്ല. പക്ഷെ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ പറഞ്ഞു. കേസില്‍ ഈ മാസം 16ന് വീണ്ടും വാദം കേള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.