സെപ്തംബറിലെ റേഷന്‍ വിതരണം

Saturday 3 September 2016 9:23 pm IST

  കല്‍പ്പറ്റ : ജില്ലയിലെ റേഷന്‍കട വഴി ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സെപ്തംബര്‍ മാസത്തില്‍ 25 കിലോ അരി സൗജന്യമായും എട്ട് കിലോ ഗോതമ്പ് 23 2 രൂപ നിരക്കിലും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് എട്ട് രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരിയും ആറ് രൂപ 70 പൈസ നിരക്കില്‍ രണ്ട് കിലോ ഗോതമ്പും ലഭിക്കും. എ.പി.എല്‍ ഭക്ഷ്യധാന്യ പദ്ധതിയില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി രണ്ട് രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 6.70 രൂപ നിരക്കിലും ലഭിക്കും. എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് 35 കിലോഗ്രാം അരി സൗജന്യമായി റേഷന്‍ കടകളില്‍ നിന്നും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് 15 രൂപ നിരക്കില്‍ രണ്ട് കിലോ ആട്ട ലഭിക്കും. ബി.പി.എല്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാരയും കിലോയ്ക്ക് 13 രൂപ 50 പൈസ നിരക്കില്‍ ലഭിക്കും. അന്നപൂര്‍ണ്ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്തംബറില്‍ 10 കിലോ ഗ്രാം അരി സൗജന്യമായി ലഭിക്കും. എല്ലാ വൈദ്യുതീകരിച്ച വീടുള്ള കുടംബങ്ങള്‍ക്കും കാര്‍ഡൊന്നിന് ഒരു ലിറ്റര്‍ വീതം മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംംബത്തിന് നാല് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സപ്‌ളൈ ഓഫീസില്‍ പരാതിപ്പെടാം. ഫോണ്‍ താലൂക്ക് സപ്ലൈ ഓഫീസ് വൈത്തിരി ഫോണ്‍ 04936 255 222 ബത്തേരി 04936 220213, മാനന്തവാടി 04935 240 252 ,ടോള്‍ ഫ്രീ നമ്പര്‍ 1800-425-1550

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.