സ്‌കാനര്‍ തകരാറിലായി രോഗികള്‍ ദുരിതത്തില്‍

Sunday 4 September 2016 11:46 am IST

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിടി സ്‌കാന്‍ യന്ത്രംണ് വെള്ളിയാഴ്ച ഉച്ചയോടെ പ്രവര്‍ത്തന രഹിതമായത് നൂറ് കണക്കിന് രോഗികളെ ദുരു തത്തിലാക്കി. അപകടങ്ങളിലും അത്യാസന്ന നിലയിലും ആശുപത്രിയില്‍ എത്തിക്കുന്ന രോഗികളെ സ്‌കാന്‍ ചെയ്യണമെങ്കില്‍ പുറത്തെ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. പുറത്തെ ലാബിലെ പരിശോധനക്ക് ആയിരങ്ങളാണ് ഈടാക്കുന്നത്. തലഭാഗം സ് കാന്‍ ചെയ്യുന്നതിന് ആശുപത്രി സ്‌ക്കാനിങ് സെന്ററില്‍ ആയിരത്തി ഒരുന്നൂറ് രൂപയാണ്, നട്ടല്ലിനും വയറിനും സ്‌ക്കാനിങിന് 2,000 രൂപ നിരക്കിലാണ് ആശുപത്രിയില്‍ ഈടാക്കുന്നത്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കും ബിപിഎല്‍ കാര്‍ഡ് ഉള്ളവര്‍ക്കും സൗജന്യവുമാണ്. എന്നാല്‍ പുറത്തെ ലാബുകളില്‍ ഇതിന്റെ മൂന്നിരട്ടിതുകയാണ് ഈടാക്കുന്നത്. ഇത് പാവപ്പെട്ട കുടുബങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്. കിടപ്പു രോഗികളുടെ അവസ്ഥ ഗുരുതരമാകുമ്പോള്‍ ആശുപത്രി വാര്‍ഡുകളില്‍ നിന്നും ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് പുറത്തെ ലാബുകളില്‍ എത്തിക്കേണ്ടത്. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയായി മാറിയിരിയ്ക്കുകയാണ്. ദിവസവും 50 മുതല്‍ 65 സ്‌ക്കാന്‍ വരെയാണ് ആശുപത്രിയില്‍ ചെയ്യുന്നത്. എന്നാല്‍ 93 സ്‌ക്കാന്‍ വരെ ദിനംപ്രതി ചെയ്യേണ്ടി വരുന്ന തായും അമിതമായി ഉപയോഗിയ്‌ക്കേണ്ടി വന്നതിനാല്‍ സ്‌ക്കാനിങ് യന്ത്രത്തിന്റെ എയര്‍ കണ്ടീഷനില്‍ നിന്നുമുള്ള കൂളിങ് നഷ്ടപ്പെട്ടതാണ് തകരാറ് സംഭവിക്കാന്‍ കാരണമെന്നും ആശുപത്രി സൂപ്രണ്ട് ഡോക്റ്റര്‍ സന്തോഷ് രാഘവന്‍ പറഞ്ഞു. ചൊവ്വാഴ്ചയോട് യന്ത്രത്തകരാറ് പരിഹരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 16 സ്‌ളെയിസിന്റെ സ്‌ക്കാനിങ് സംവിധാനം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സര്‍ക്കാരില്‍ നിന്നും 8.75 ലക്ഷം രൂപയും കൂടി ലഭിച്ചങ്കില്‍ മാത്രമെ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയുകയുളളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.