അണ്‍ എയിഡഡ് സ്‌കൂള്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം: ബിഎംഎസ്

Saturday 3 September 2016 9:25 pm IST

ആലപ്പുഴ: സ്വകാര്യ അണ്‍ എയിഡഡ് സ്‌കൂള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പളം പോലും നല്‍കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. അണ്‍ എയിഡഡ് സ്‌കൂള്‍ ജീവനക്കാരുടെ സംഘടനയായ അണ്‍ അയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) യൂണിറ്റ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നിത്തല മഹാത്മ സ്‌കൂള്‍, കൊഴുവല്ലൂര്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ എന്നിവിടങ്ങളിലെ യൂണിറ്റ് രൂപീകരണം നടന്നു. ചെന്നിത്തലയിലെ യോഗത്തില്‍ മേഖലാ പ്രസിഡന്റ് പി.ഡി. ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി പി. ശ്രീകുമാര്‍, ടി.സി. സുനില്‍കുമാര്‍ സംസാരിച്ചു. കൊഴുവല്ലൂരില്‍ നടന്ന യോഗത്തില്‍ ജില്ലാ ജോ. സെക്രട്ടറി കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ബി. സുഭാഷ്, മേഖലാ ഖജാന്‍ജി അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചെന്നിത്തല മഹാത്മ സ്‌കൂള്‍ ഭാരവാഹികളായി ഗീതാദേവി (പ്രസിഡന്റ്), മേരി രാജു (സെക്രട്ടറി), ലീല ടി.എസ്. (ഖജാന്‍ജി), കൊഴുവല്ലൂര്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഭാരവാഹികളായി ദേവദാസ് (പ്രസിഡന്റ്), അഭിലാഷ് (സെക്രട്ടറി), മഹേശ്വരി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.