പെട്ടികടയില്‍ നിന്നും കഞ്ചാവ് പിടികൂടി

Saturday 3 September 2016 9:40 pm IST

കഞ്ഞിക്കുഴി: പോലീസ് നടത്തിയ പരിശോധനയില്‍ പെട്ടികടയില്‍ നിന്നും കഞ്ചാവ് പിടികൂടി. ഒരാള്‍ പിടിയില്‍. വെണ്‍മണി തെക്കന്‍തോണി തെക്കേടത്ത് കുഞ്ഞുകൊച്ച്(80) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ കഞ്ഞിക്കുഴി എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. എക്‌സൈസിലും പോലീസിലും ഉള്‍പ്പെടെ ആറോളം കേസിലെ പ്രതിയായ ഇയാളില്‍ നിന്നും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ചില്ലറായായി വിറ്റ വകയില്‍ സൂക്ഷിച്ചിരുന്ന 5920 രൂപയും പിടിച്ചെടുത്തു. പെട്ടികടയില്‍ നടത്തിയ പരിശോധനയില്‍ കൂടില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും പ്രതിയുടെ സഹായികള്‍ എത്തിച്ച് നല്‍കുന്ന കഞ്ചാവ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കടക്കം വന്‍ വിലയ്ക്ക് വിറ്റിരുന്നത്. രാത്രി വൈകി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.