തൃക്കാക്കര മഹാദേവ ക്ഷേത്രത്തില്‍ നാളെ കൊടിയേറും

Saturday 3 September 2016 10:04 pm IST

കളമശേരി: തൃക്കാക്കര മഹാക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തിന് നാളെ കൊടിയേറും. ക്ഷേതം തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 8 മണിക്കാണ് തൃക്കൊടിയേറ്റ്. ഇന്ന് വൈകീട്ട് 7 മണിക്ക് ശിവനടനവും പഞ്ചാരിമേള അരങ്ങേറ്റവും നടക്കും. രണ്ടാം ദിവസം സമ്പൂര്‍ണ്ണ നാരായണീയ പാരായണവും, പാഠകം, തിരുവാതിര കളി. മൂന്നാം ദിവസം 7 മണിക്ക് ചാക്യാര്‍കൂത്തും നാലാം ദിവസം 7.30ന് കുറത്തിയാട്ടവും അഞ്ചാം ദിവസം നാരായണീയ പാരായണവും തായമ്പകയും ആറാം ദിവസം തിരുവാതിര കളിയും നൃത്ത നൃത്യങ്ങളും രാത്രി 9.30ന് കഥകളി കഥ ദക്ഷയാഗം എന്നിവ നടക്കും. ഏഴാം ദിവസം 5.10ന് സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍, ഗാനമേള എട്ടാം ദിവസം ചെറിയ വിളക്ക് 5 ഗജവീരന്മാര്‍ അണിനിരന്ന ശ്രീബലി, നൃത്ത നൃത്യങ്ങള്‍. ഒമ്പതാം ദിവസം വലിയ വിളക്ക് 9 ഗജ വീരന്മാരെ അണി നിരത്തി ശ്രീബലി, തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച്ച സമര്‍പ്പണം, ആനയൂട്ട്, ഉത്രാടസദ്യ വൈകീട്ട് 3.30 ന് 9 ഗജ വീരന്മാരെ അണിനിരത്തി പകല്‍പ്പൂരവും ഓട്ടന്‍ തുള്ളലും പത്താം ദിവസം മഹാബലിയെ എതിരേല്‍പ്പ് രാവിലെ 10.30 ന് തിരുവോണ സദ്യ, തിരുവാതിര കളി തിരുവാറാട്ട് സംഗീതാര്‍ച്ചന എന്നീ പരിപാടികള്‍ നടക്കുമെന്ന് ക്ഷേത്രം ജനറല്‍ കണ്‍വീനര്‍ പ്രമോദ്കുമാര്‍ ടി. സി. ക്ഷേത്രം സെക്രട്ടറി സന്തോഷ്‌കുമാര്‍ ക്ഷേത്രം പ്രസിഡന്റ് കെ.ടി രാജന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.