മരട്: എരൂര്‍-ചമ്പക്കര ജലോത്സവം ഇന്നുച്ചക്ക് 2ന് ചമ്പക്കര കായലില്‍ നടക്കും. ഉച്ചക്ക് 2ന് പി.ടി. തോമസ് എംഎല്‍എ പതാക ഉയര്‍ത്തും. ജലോത്സവ സമിതി ചെയര്മാന് കെ.എ. ദേവസ്സി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന യോഗം അഡ്വ.എം. സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊച്ചിന് കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിന് ഭദ്രദീപം തെളിക്കും. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാര്‍ തുഴകൈമാറും. സിനിമാതാരം രഞ്ജിനി മുഖ്യാതിഥിയായി പങ്കെടുക്കും. മാസ്ഡ്രില്‍ എസ്. ഗോപാലകൃഷ്ണന്. കൊച്ചിന് കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഫഌഗ് ഓഫ് ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന യോഗത്തില്‍ വിജയികള്‍ക്ക് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും. മരട് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാംപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. ഇന്നലെ പാണ്ഡവാസിന്റെ നാടന്‍പാട്ടും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: