ഈരാറ്റുപേട്ട: കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം ഒടിഞ്ഞുവീണു. യാത്രക്കാര്‍ രക്ഷപെട്ടു. ഏഴുമണിയോടെ പൂഞ്ഞാര്‍ റോഡില്‍ എം.ഇഎ.സ് ജംങ്ഷനില്‍ ഗവണ്മെന്റ് എല്‍പി സ്കൂളിന് മുന്‍വശത്താണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ടയില്‍ നിന്നും കുന്നോന്നിയിലേയ്ക്ക് പോയ ബസിനു മുകളിലാണ് റോഡ് വശത്തുനിന്ന തണല്‍മരം ഒടിഞ്ഞുവീണത്. ബസിന് മുമ്പിലായി വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ബസ് സാവധാനമാണ് നീങ്ങിയിരുന്നത്. ഇതുമൂലം യാത്രക്കാര്‍ക്ക് മരം വീഴുന്നത് കാണുവാനും മാറുവാനും സാധിച്ചു.
ഫയര്‍ഫോഴ്സെത്തി മരം വെട്ടി മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: