എരുമേലി: ഓണക്കാലത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന വാറ്റ് ചാരായം നിര്‍മ്മിക്കുന്നതിനുള്ള 3000 ലിറ്റര്‍ കോട നശിപ്പിച്ചു.
എരുമേലി പമ്പാവാലിയിലെ മൂലക്കയത്തു നിന്നാണ് കോടപിടികൂടിയത്. തെക്കന്‍ മേഖല എക്സൈസ് ജോയിന്റ് കമ്മീഷണര്‍ വി.ജെ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വിപണിയില്‍ ഏതാണ്ട് 6 ലക്ഷം രൂപ വില മതിക്കുന്ന ചാരായത്തിനുള്ള കോടയാണ് നശിപ്പിച്ചത്. എക്സൈസ് സംഘമെത്തിയാല്‍ നേരിടാന്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കും ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. കോട വാറ്റുന്ന സ്ഥലത്ത് എക്സൈസ് സംഘം പെട്ടന്ന് എത്താതിരിക്കാന്‍ വനത്തിലൂടെ സഞ്ചരിച്ചു വേണം വാറ്റ് കേന്ദ്രത്തില്‍ എത്തുവാന്‍.
എക്സൈസ് അസി.കമ്മീഷണര്‍ എ. ആര്. സുള്‍ഫിക്കര്‍ വിവിധയിടങ്ങളിലെ എക്സൈസ് സംഘങ്ങളും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: