മിക്സഡ് ഡബിള്‍സില്‍ ഒന്നാം സീഡ് സാനിയ മിര്‍സ-ഇവാന് ദോദിഗ് സഖ്യം രണ്ടാം റൗണ്ടില്‍. അതേസമയം, പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്, രോഹന് ബൊപ്പണ്ണ സഖ്യങ്ങള്‍ പുറത്ത്.
യുഎസിന്റെ ടെയ്ലര് ടൗണ്‍സെന്‍ഡ്-ഡൊണാള്‍ഡ് യങ് സഖ്യത്തെയാണ് സാനിയ-ദോദിഗ് തോല്‍പ്പിച്ചത്, സ്കോര്‍: 6-4, 6-4. വനിതാ ഡബിള്‍സില്‍ സാനിയയും ബാര്‍ബറ സ്ട്രൈക്കോവയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ ഡബിള്‍സ് ആദ്യ റൗണ്ടില്‍ ലിയാന്‍ഡര്‍ പേസ്-ആന്ദ്രെ ബെഗ്മന് സഖ്യം, സ്റ്റീഫന്‍ റോബര്‍ട്ട്-ഡുഡി സേല ജോഡിയോട് തോറ്റു, സ്കോര്‍: 2-6, 7-5, 6-4. രണ്ടാം റൗണ്ടില്‍ രോഹന് ബൊപ്പണ്ണ-ഫ്രെഡറിക്ക് നില്‍സെണ്‍ സഖ്യവും മടങ്ങി. ബ്രയാന്‍ ബെക്കര്‍-മാര്‍ക്ക് ഡാനിയല്‍ ജോഡിയാണ് ഇവരെ മടക്കിയത്, സ്കോര്‍: 6-2, 7-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: