കേപ് കാനവറല്‍: ഫാല്‍ക്കന്‍ ഒമ്പത് റോക്കറ്റ് ഫ്ളോറിഡയില്‍ പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. ശതകോടീശ്വരനായ ഇലോന്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോക്കറ്റാണിത്.
സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ആഫ്രിക്കയിലെ ഇന്റര്‍നെറ്റ് വ്യാപനത്തിന് ഫേസ്ബുക്ക് ഉപയോഗിക്കാനിരുന്ന ഉപഗ്രഹവും ഈ റോക്കറ്റിലുണ്ടായിരുന്നു. ഇസ്രയേല്‍ കമ്പനിയുടെ ഉടമസ്ഥതയിലുളള വാര്‍ത്താവിനിയമ ഉപഗ്രഹമാണിത്. റോക്കറ്റും ഉപഗ്രഹവും പൂര്‍ണമായി കത്തിയമര്‍ന്നു. സ്ഫോടന കാരണം അറിവായിട്ടില്ലെന്ന് സ്പേസ് എക്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: