മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച ദക്ഷിണ ഫിലിപ്പീന് ദ്വീപായ മിന്‍ഡനാവോയിലാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയാണ് 6.1 തീവ്രത രേഖപ്പെടുത്തിയതായി അറിയിച്ചത്.
ഹിനാട്വാന് നഗരത്തില്‍ പത്ത് കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ ഭൂകമ്പത്തെത്തുടര്‍ന്ന് അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറത്തുവന്നിട്ടില്ല. ഫിലിപ്പീന്‍സിലെ ലാപാസ് നഗരത്തില്‍ ഫിപ്പീന് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് വള്ക്കളോനളജി ആന്‍ഡ് സീസ്മോളജി 5.7 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച ഫിലിപ്പീന്‍സിലെ ഒക്ലഹോമയിലെ ഊര്ജ്ജോല്പ്പാദന മേഖലയില്‍ ടെക്സാസിന്റെ ദക്ഷിണ- പശ്ചിമ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ പ്രാദേശിക സമയം ഏഴിന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: