കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Sunday 4 September 2016 1:20 pm IST

പത്തനാപുരം: കഞ്ചാവുമായി യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.കാര്യറ മണ്ണാംങ്കുഴി പാണ്ടളചരുവിള വീട്ടില്‍ അനീഷ് (25), ഇളമ്പല്‍ എലിക്കോട് വിഷ്ണു'ഭവനില്‍ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. വിളക്കുടി പഞ്ചായത്തിലെ കാര്യറ ഗവ. എല്‍ പി സ്‌ക്കൂളിനു സമീപത്ത് നിന്നുമാണ് സംഘത്തെ പിടികൂടിയത്.സ്‌ക്കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ പതിവായി ഒരു സംഘം യുവാക്കള്‍ എത്തിയിരുന്നു.സ്ഥിരമായി അപരിചിതരെത്തുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്ത് പിടികൂടുകയായിരുന്നു. സമീപവാസികള്‍ വരുന്നത് കണ്ട് ഒപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.ഇവരില്‍ നിന്നും അഞ്ച് പൊതി കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി യുവാക്കളാണ് കഞ്ചാവുമായി പിടിയിലാവുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി വിവരമുണ്ടെങ്കിലും പോലീസ്, എക്‌സൈസ് എന്നിവര്‍ ഇതുവരെ ഇതിന് പിന്നലുള്ള വമ്പന്‍മാരെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.