കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബസും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അഫ്ഗാനിലെ സാബുള്‍ പ്രവശ്യയില്‍ ജില്‍ദാകിലായിരുന്നു അപകടം നടന്നത്.
കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ബസും ടാങ്കര്‍ ലോറിയും കത്തിയമര്‍ന്നു.
പലരുടേയും മൃതദേഹം തിരിച്ചറിയാന്‍പാടില്ലാത്ത വിധം കത്തിക്കരിഞ്ഞു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: