മുഹമ്മ: ചേര്‍ത്തല ശ്രീനാരായണ കോളേജില്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ‘ദേശികദക്ഷിണ:അറിവ്,അനുഭവം,അദ്ധ്യാപനം’എന്ന പേരില്‍ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിക്കും. ഇന്ന് രാവിലെ ഗുരുവരം സെമിനാര്ഹാളില് വെച്ചുനടക്കുന്ന ‘കളരി മുതല്‍ കലാശാല വരെ ‘എന്ന ചടങ്ങില്‍ നിലത്തെഴുത്തു ആശാന് മുതല്‍ സര്‍വ്വകലാശാല അദ്ധ്യാപകര്‍ വരെയുള്ള ഗുരുപരമ്പരയില്പ്പെട്ടവരുടെ പ്രതിനിധികള്‍ ചേര്‍ന്ന് കുട്ടികളുടെ കൈകളിലെ മണ്‍ചിരാതുകളില്‍ ദീപം തെളിക്കുന്നതോടുകൂടി പരിപാടികള്‍ ആരംഭിക്കും.
തങ്ങളെ സ്വാധീനിച്ച അദ്ധ്യാപകരെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘അദ്ധ്യാപക സ്മരണകള്‍’എന്ന ഓര്‍മ്മപ്പുസ്തക ത്തിന്റെ പ്രകാശനവും നടക്കും.
പ്രിന്‍സിപ്പല്‍ ഡോ.കെ.അനിരുദ്ധന്,പ്രോഗ്രാം ഓഫീസര്‍മാരായ ടി.ആര്. രതീഷ്,ഡോ.ധന്യാസേതുനാരായണന് സീനിയര്‍ സെക്രട്ടറിമാരായ രാഹുല്‍ കൃഷ്ണന്, ഗ്രേസി തോമസ്സ്,ജോയ്ന്റ് സെക്രട്ടറിമാരായ അനന്ദസായ്,ജയലക്ഷ്മി.കെ.ജെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: