മീനിന് ഒബാമയുടെ പേര്

Sunday 4 September 2016 10:08 pm IST

വാഷിങ്ടണ്‍: ശാന്ത സമുദ്രത്തില്‍ നിന്ന് കണ്ടെത്തിയ മെറൂണ്‍ നിറമുളള സ്വര്‍ണ മത്സ്യം ഇനി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പേരില്‍ അറിയപ്പെടും. ഒബാമയുടെ പ്രകൃതി സംരക്ഷണ പ്രതിബദ്ധതയ്ക്കുളളഅംഗീകാരമായാണ് ശാസ്ത്രജ്ഞരുടെ നടപടി. പസഫിക് സമുദ്രത്തിലെ ക്യുറെ അട്ടോളില്‍ മൂന്നുറ് അടി ആഴത്തിലാണ് മീനിനെ കണ്ടെത്തിയത്. ടൊസനോയ്ഡ് വംശത്തില്‍ പെട്ടതാണിത്. ജൂണിലാണ് കണ്ടെത്തിയത്. ഭൂമിയില്‍ ഏറ്റവും വലിയ സംരക്ഷിത ജലമേഖയാണ് ക്യുറെ അട്ടോള്‍. ഇവിടെ ഏഴായിരത്തിലേറെ ജീവി വര്‍ഗങ്ങളുമുണ്ട്. ഹവായി ബിഷപ്പ് മ്യൂസിയത്തിലെ കടല്‍ജീവി ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് പൈലാണ് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.