മള്ളിയൂരില്‍ ഇന്ന് വിനായക ചതുര്‍ത്ഥി

Sunday 4 September 2016 10:34 pm IST

മള്ളിയൂര്‍: ആറുനാള്‍ പിന്നിട്ട മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നാളെ സമാപിക്കും. വിനായക ചതുര്‍ത്ഥിദിനമായ ഇന്ന് പുലര്‍ച്ചെ 5.30ന് നടക്കുന്ന പതിനായിരത്തിയെട്ട് നാളികേരത്തിന്റെ മഹാഗണപതി ഹോമം വഴിപാടായി നടത്താന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.പന്ത്രണ്ട് ഗജവീരന്മാരെ അണിനിരത്തിയുള്ള ഗജപൂജയും ആനയൂട്ടുമാണ് ഇന്നത്തെ പ്രത്യേകത. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറ്റിയിരുപതോളം കലാകരന്മാര്‍ പങ്കെടുക്കുന്നപഞ്ചാരിമേളവും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരടെ നേതൃത്വത്തില്‍ 120 കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളവും ആഘോഷത്തിന് കൊഴുപ്പേകും. വൈകിട്ട് 5.30ന് പാറമേക്കാവ് ദേവസ്വം അവതരിപ്പിക്കുന്ന കുടമാറ്റം ഉത്സവപ്രേമികള്‍ക്ക് നിറച്ചാര്‍ത്താകും. ഉച്ചയ്ക്ക് 2.30ന് നെന്മാറ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരിയും നടക്കും. ഇന്നലെ വൈകിട്ട് ചലച്ചിത്രതാരം മഞ്ജുവാര്യരും സംഘവും അവതരിപ്പിച്ച ഭരതനാട്യം നടന്നു. ഉദയനാപുരം ഹരിയുംസംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മള്ളിയൂരില്‍ സന്ദര്‍ശനം നടത്തി. ക്ഷേത്രദര്‍ശനം നടത്തിയ അദ്ദേഹം മള്ളിയൂരിന്റെ സൂര്യനമസ്‌കാര മണ്ഡപത്തില്‍ തൊട്ടു വഴങ്ങി. ശേഷം മള്ളിയൂര്‍ ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ വസതിയില്‍ എത്തി സ്മരണാഞ്ജലി നടത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.