കോട്ടയം: ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളെ ഒഴിച്ചുനിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ലെന്ന് എം.ജി.സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ ഷീനാ ഷുക്കൂര്‍. കോട്ടയം പ്രസ്ക്ലബില്നിന്നും പഠനം പൂര്‍ത്തീകരിച്ച ജേണലിസം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ. ഷീനാ ഷുക്കൂര്‍. അറിയാനുളള പൊതുജനത്തിന്റെ അവകാശമാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ മധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലു മാത്യു, ജേണലിസം സ്കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ആലപ്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: