നഗരസഭാ സെക്രട്ടറി നടപടി സ്വീകരിക്കണം

Sunday 4 September 2016 10:39 pm IST

ചങ്ങനാശേരി: നഗരസഭാവക ഒന്നാം നമ്പര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ശൗചാലയത്തിന്റെ കോണ്‍ക്രീറ്റ്പാളി അടര്‍ന്നുവീണ് ഉപഭോക്താവിന് പരിക്കേറ്റ സംഭവം നഗരസഭാ മരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ വിനോദ് വെട്ടിക്കാട് ആരോപിച്ചു. ഗുരുതരമായ ക്രമക്കേട് ഉള്ളതിനാല്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം നല്‍കിയ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുകയും നിര്‍മ്മാണം നടകത്തിയ കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി സാമ്പത്തിക നഷ്ടം ഈടാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.