നെയ്യാറ്റിന്‍കര: ബിജെപി സജീവ അംഗങ്ങളുടെ മണ്ഡലം സമ്മേളനം നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ഹാളില്‍ നടന്നു. ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ദേശീയസമ്മേളനത്തിനു വേണ്ടപ്രവര്ത്തനങ്ങളെ കുറിച്ച് പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചു നല്കി. മണ്ഡലത്തിലെ 145 ബൂത്തുകളില്‍ നിന്നും സജീവ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ദേശീയസമ്മേളന വിഹിതം ജില്ലാപ്രസിഡന്റിന് കൈമാറി. എന്‍.പി.ഹരി, അതിയന്നൂര്‍ ശ്രീകുമാര്‍, ജി.പി.ശ്രീകുമാര്‍, അഡ്വ:പൂഴികുന്ന് ശ്രീകുമാര്‍, ആശ്രമം പ്രശാന്ത്, ആര്.നടരാജന്, സന്തോഷ്, അഡ്വ.രഞ്ചിത്ത് ചന്ദ്രന്, അഡ്വ:സ്വപ്നജിത്ത്, ഷൗക്കത്ത് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: