ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇനി യുഎസിന്റെ സെറീന വില്യംസിന്. യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ സ്വീഡന്റെ ജൊഹാന ലാര്സണിനെ തുടര്‍ച്ചയായ സെറ്റില്‍ (6-2, 6-1) തുരത്തിയതോടെ കരിയറിലെ 307ാം ജയമായി സെറീനയ്ക്ക്.
ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസ താരം മാര്‍ട്ടിന നവരത്ലോവയെ മറികടന്നു.
1995ല്‍ പതിനാലാം വയസില്‍ പ്രൊഫഷണല്‍ ടെന്നീസിലെത്തിയ സെറീന, ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയത് 1999ല്‍. കരിയറില്‍ 22 ഗ്രാന്ഡ്സ്ലാമുകള് നേടിയിട്ടുണ്ട് ലോക ഒന്നാം നമ്പര്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: