മോന്‍സ: ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കൊ റോസ്ബെര്‍ഗ് ജേതാവ്. ടീമംഗം ലൂയി ഹാമില്‍ട്ടണിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി റോസ്ബെര്‍ഗ്.
ഇതോടെ, ഡ്രൈവര്‍മാക്കുള്ള ചാമ്പ്യന്‍ഷിപ്പില്‍ ഹാമില്‍ട്ടണിനു പിന്നില്‍ രണ്ട് പോയിന്റ് അകലെയെത്തി ഇദ്ദേഹം. മത്സരത്തില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമത്. ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയൊ പെരസ് എട്ടാമതും, നിക്കൊ ഹള്‍ക്കെന്‍ബര്‍ഗ് പത്താമതും ഫിനിഷ് ചെയ്തു.
ഡ്രൈവര്‍മാരുടെ ചാമ്പ്യന്‍ഷിപ്പില്‍ ഹാമില്ട്ടണ് 250 പോയിന്റുമായി ഒന്നാമത് തുടരുന്നു. റോസ്ബെര്‍ഗിന് 248 പോയിന്റായി. മൂന്നാമതുള്ള റെഡ് ബുള്ളിന്റെ ഡാനിയല്‍ റിക്കിയാര്ഡൊ 161 പോയിന്റുമായി ബഹുദൂരം പിന്നില്‍. ഇന്നലെ അഞ്ചാമതെത്താനേ ആയുള്ളൂ റിക്കിയാര്ഡൊയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: