കണ്ണൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി ഇക്കുറിയും നഗരത്തില്‍ പുലിയിറങ്ങും. ടൂറിസം പ്രമോഷന് കൗണ്‍സിലും ലൈബ്രറി കൗണ്‍സിലുമാണ് പുലിക്കളി സംഘടിപ്പിക്കുന്നത്. തൃശൂരില്‍ നിന്നുള്ള പുലി സംഘത്തിന് അകമ്പടിയായി നാസിക് ബാന്റ് സെറ്റും സ്ത്രീകളുടെ ശിങ്കാരി മേളവും ചേര്‍ന്നുള്ള ഘോഷയാത്ര ഓണാഘോഷത്തിന് മിഴിവേകും. 10ന് വൈകീട്ട് നാലിന് വിളക്കുംതറ മൈതാനിയില്‍ നിന്ന് പുലിക്കളി ആരംഭിക്കും. ശിങ്കാരിമേളവും നാസിക് ബാന്റ് സെറ്റ് മല്‍സരവും സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുടെ ശിങ്കാരിമേളത്തിന് 15,000, 10,000, 7,500 രൂപ സമ്മാനം നല്‍കും. നാസിക് ബാന്റ് മല്‍സരത്തിന് 10000, 7500, 6000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രശസ്തിപത്രവും യാത്രാചെലവും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്ത് വീതം ടീമുകളെയാണ് മല്‍സരത്തില്‍ പങ്കെടുപ്പിക്കുക. പങ്കെടുക്കുന്നവര്‍ 5നകം ഡിടിപിസി ഓഫീസിലോ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണം. 0497 2706336, 0497 2706144, 9656512930, 9495159595.
പ്രതികരിക്കാൻ ഇവിടെ എഴുതുക: