കണ്ണൂര്‍: ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള ഓണം ബോണസ് സപ്തം.5 ന് വിതരണം ചെയ്ത് തുടങ്ങും. 5, 6 തീയ്യതികളില്‍ കലക്ടറേറ്റിലെ ലോട്ടറി ക്ഷേമനിധി ഓഫീസ്, 7 ന് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്, 8 ന് പത്തലായി കുഞ്ഞിക്കണ്ണന് സ്മാരക ലൈബ്രറി, കൂത്തുപറമ്പ് 9 ന് കലക്ടറേറ്റിലെ ക്ഷേമനിധി ഓഫീസ് എന്നിവിടങ്ങളില്‍ ബോണസ് വിതരണം ഉണ്ടാകും. 5000 രൂപയാണ് ക്ഷേമനിധി അംഗങ്ങള്‍ക്കുളള ബോണസ്. പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് 1000 രൂപ അലവന്‍സും നല്‍കുന്നുണ്ട്. ജില്ലയില്‍ 2491 പേര്‍ക്കാണ് ബോണസിന് അര്‍ഹത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: