കണ്ണൂര്‍: ഓണക്കാലത്ത് പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സപ്തംബര്‍ ഏഴു മുതല്‍ 13 വരെ ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള് യൂനിറ്റ് ലാബില്‍ സൗജന്യമായി പാല് പരിശോധിക്കാന്‍ അവസരമൊരുക്കും. പാലിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും സിവില്‍ സ്റ്റേഷനിലെ കണ്ട്രോള് യൂനിറ്റില്‍ പ്രവര്‍ത്തിക്കും.
കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലും ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ നിന്ന് വാങ്ങുന്ന പാലും ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കാം. കുറഞ്ഞത് 200 മില്ലി ലിറ്റര്‍ പാല് സാമ്പിളെങ്കിലും പരിശോധനയ്ക്കായി കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ കവര്‍ പൊട്ടിക്കാതെ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0497 2763720ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: