പാനൂര്‍: കര്‍ഷകമോര്‍ച്ച കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ടിന്റെ വീട്ടുകിണറ്റില്‍ വിഷദ്രാവകം കലക്കിയതായി പരാതി. കല്ലുവളപ്പിലെ യു.പി.ബാബുവിന്റെ കിണറിലാണ് വിഷദ്രാവകവും ഡീസലും എന്‍ഞ്ചിന്‍ ഓയിലും ഒഴിച്ച് മലിനമാക്കിയത്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. കിണര്‍ പൂര്‍ണ്ണമായും മലിനമായ നിലയിലാണ്. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കുടിവെളളം പോലും വിഷമയമാക്കുന്ന പ്രാകൃത സമീപനമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: