സംഭരിച്ച പച്ചത്തേങ്ങയുടെ പണം കിട്ടാതെ കര്‍ഷകര്‍

Monday 5 September 2016 1:24 am IST

കോഴിക്കോട്: കേരഫെഡും കൃഷി വകുപ്പും സംഭരിക്കുന്ന പച്ചത്തേങ്ങയുടെ പണം കിട്ടാതെ കര്‍ഷകര്‍. മെയ് മാസം മുതലുള്ള കുടിശ്ശികയുണ്ട്. സംഭരണത്തിന് ബജറ്റില്‍ 100 കോടി നീക്കിവെച്ചെന്നും കിലോയ്ക്ക് 27 രൂപ നല്‍കുമെന്നുള്ള സംസ്ഥാന പ്രഖ്യാപനങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ല. കേരഫെഡ് 340 കൃഷിഭവനുകള്‍ മുഖേനയാണ് സംഭരിക്കുന്നത്. 25 ല്‍ നിന്ന് 27 രൂപയായി വില കൂട്ടുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുതിയവില കിട്ടിത്തുടങ്ങിയിട്ടില്ല. 24.50 രൂപയേ കിട്ടുന്നുള്ളു. ആഴ്ചയില്‍ മൂന്നു ദിവസം സംഭരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, രണ്ടുമാസം ഇടവിട്ടേ സംഭരണമുള്ളു. പണമാകട്ടെ പിന്നെയും നിരവധി മാസം കഴിഞ്ഞ്. പൊതുമാര്‍ക്കറ്റില്‍ പച്ചത്തേങ്ങക്ക് 15 രൂപയാണ് വില. കൃഷി ഭവനെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് രക്ഷയില്ല, പക്ഷേ, വിറ്റതിന് പണം കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.