പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ അഗ്നിബാധ.ടര്‍പന്റൈന്‍, തിന്നര്‍ നിര്‍മാണ ഫാക്ടറികൾക്ക് തീ പിടിച്ചത്. തീയണയ്ക്കാന്‍ ശ്രമിച്ച മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
ടര്‍പന്റൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബാരല്‍ പൊട്ടിത്തെറിച്ചാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഓര്‍ക്കിഡ് ഓറഞ്ച് കമ്പനിയാണ് കത്തിനശിച്ചത്. തീപിടിത്തത്തില്‍ ഫാകടറി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: