ഫേസ്ബുക്ക് ആരാധകർ ഒരു നിമിഷം ശ്രദ്ധിക്കൂ! ഒരു പക്ഷേ 2017ൽ ഫേസ്ബുക്ക് എന്ന നവമാധ്യമ ഭീമൻ അടച്ചു പൂട്ടേണ്ടി വരുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രിൻസ്ടൺ പഠനം അനുസരിച്ച് മൈ സ്പേസ് എന്ന സോഷ്യല്‍ നെറ്റ്വർക്കിങ് സൈറ്റിനുണ്ടായ അനുഭവമായിരിക്കും ഫേസ്ബുക്കിനെയും കാത്തിരിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.
2003ല്‍ സ്ഥാപിക്കപ്പെട്ട മൈ സ്പേസ് 2007 ലാണ് അതിന്റെ ഔന്നത്യത്തിലെത്തുന്നത്. അക്കാലത്ത് 300 മില്യണായിരുന്നു മൈ സ്പേസിന്റെ മൂല്യം. അന്ന് യൂസര്‍മാര്‍ ഗൂഗിളിനെ പോലും പിന്നിലാക്കി മൈ സ്പേസിലായിരുന്നു കയറിയിരുന്നത്. പക്ഷേ 2014 മേയ് ആയപ്പോഴേക്കും മൈ സ്പേസ് ട്രാഫിക്കിന്റെ കാര്യത്തില്‍ റാങ്കിങ്ങില 982 സ്ഥാനത്തെത്തി. 2016 ആയപ്പോഴേക്കും അത് 2000 ത്തിനടുത്തായി. ഗണിത തിയറി വരെ ഉപയോഗപ്പെടുത്തി കണക്കുകളും കാര്യങ്ങളുമെല്ലാം വിശകലനം ചെയ്തായിരുന്നു മൈ സ്പേസിന്റെ പതനം പ്രിന്‍സ്ടണ്‍ ഗവേഷകര്‍ പഠിച്ചത്.
ഇതേ രീതി തന്നെ ഫേസ്ബുക്കിലേക്കും പ്രയോഗിച്ചതോടെയാണ് 2017ല്‍ ഫേസ്ബുക്ക് സൈബർ ലോകത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന് അറിയാൻ സാധിച്ചത്. വളര്‍ച്ചയുടെ ഔന്നത്യത്തില്‍ നില്ക്കുന്ന സമയത്തു തന്നെ ഫേസ്ബുക്കിന് 80% യൂസര്‍മാരെയും നഷ്ടപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: