തിരുവനന്തപുരം: കെ.ബാബുവിന് ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്.എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാഷ്ട്രീയ പകപോക്കലിന് വേണ്ടി ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ എം മാണിക്കെതിരെയും കെ ബാബുവിനെതിരേയുമുള്ള അന്വേഷണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: