പത്തനാപുരം: റോഡ് വശങ്ങളിലും വീട്ടു പരിസരത്തും തണല്‍മരങ്ങളും ഔഷധസസ്യങ്ങളും നട്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ .പട്ടാഴി മരുതമണ്‍ഭാഗം മാന്നുവേലില് ശാഖാ പ്രവര്‍ത്തകരുടെ നേത്യത്ത്വത്തിലാണ് തണല്‍മരങ്ങള്‍ നട്ടത്. പരിസ്ഥിതി സംരക്ഷണത്തില്‍ മരങ്ങളുടെ പ്രാധാന്യം പുതുതലമുറക്ക് കാട്ടികൊടുക്കാനും ഭൂമിക്ക് തണലേകാനും വേണ്ടിയാണ് മരങ്ങള്‍ നട്ടത്. വിവധ തരത്തിലുള്ള ഔഷധസസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍. തണല്മരങ്ങള്എന്നിവ നടുകയും വീടുകളില്‍ വിതരണം നടത്തുകയും ചെയ്തു. ബിജെപി പട്ടാഴി പഞ്ചായത്ത്സമിതി വൈസ് പ്രസിഡന്റ് പങ്കജാക്ഷന്‍പിള്ള, മണ്ഡല് കാര്യവാഹക് വി.സുരേഷ്, വി.എസ്.മനു, അതുല്‍, കമല്‍, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: