പോലീസുകാരന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമണം

Monday 5 September 2016 2:27 pm IST

കൊല്ലം: പരവൂരില്‍ പോലീസുകാരന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമണം. ഗൃഹനാഥന്‍ പരിക്കേറ്റ് ആശുപത്രിയില്‍. പുക്കുളം ലക്ഷ്മിസദനത്തില്‍ ബാലകൃഷ്ണപിള്ളയുടെ മകനായ സുരേഷിനെയാണ് ആക്രമിച്ചത്. പരവൂരില്‍ തറവാട് എന്ന റസ്റ്റോറന്റ് നടത്തിവരുന്ന സുരേഷിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ റെജിയും സഹോദരന്‍ സജിയും ചേര്‍ന്നാണ് അക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സുരേഷിന്റ കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. ഗുരുതര പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലാണ് ഇപ്പോള്‍ സുരേഷ്, പരവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.