പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര എളമാരന്‍ കുളങ്ങര ക്ഷേത്രം കിഴക്കെ നടയില്‍ നടക്കുന്ന ഗണേശപൂജയുടെ ഭാഗമായുള്ള വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഇന്ന് നടക്കും. ആവള, കോടേരിച്ചാല്‍, കൈപ്രം ,തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ബൈക്ക് റാലി പേരാമ്പ്രയില്‍ എത്തിച്ചേര്‍ന്ന് ഗണേശ വിഗ്രഹവുമായി പേരാമ്പ്ര നഗരം പ്രദിക്ഷണം ചെയ്ത് ബൈക്ക് റാലി, ഭജന സംഘം, വാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പയ്യോളി കടപ്പുറത്ത് എത്തി നിമഞ്ജനം ചെയ്യും. മൂന്ന് ദിവസങ്ങളായി ഗണപതി ഹോമം, വിവിധ പൂജകള്‍ എന്നിവ നടത്തുന്നുണ്ട്. വിനോദ് മമ്പാട്, മുരളി മാരാത്ത്, ശിവദാസന്‍ പാറാട്ടുപാറ, ബല്‍ജിത്ത്, നിഖില്‍ പേരാമ്പ്ര തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: