മുക്കം: കൊടിയത്തൂര്‍ പി ടി എം ഹയര്‍ സെക്കന്ററി സ്കൂള്‍ പൂര്‍വാധ്യാപക വിദ്യാര്‍ത്ഥി സംഗമം വേറിട്ടതായി. ഓര്‍മകളുറങ്ങുന്ന ഇടനാഴികളിലേക്ക് അവര്‍ വീണ്ടും എത്തിയപ്പോള്‍ അത് പഴയ അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അനുഭവമായി മാറി.
1982 മുതല്‍ 2016 വരേയുള്ള 35 ഓളം ബാച്ചുകളില്‍ പഠിച്ചിറങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുത്തത് . ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരേ നടന്ന സംഗമത്തില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, സാംസ്കാരിക പരിപാടികള്‍, ബാച്ച് ക്രമത്തിലുള്ള ഒത്തുകൂടല്‍ തുടങ്ങിയവ നടന്നു.
ചടങ്ങില്‍ എം.എ മെഹബൂബ് അധ്യക്ഷത വഹിച്ചു. നൗഫല്‍ കട്ടയാട്ട് മുഖ്യ പ്രഭാഷണം നടത്തി. എം എ അബ്ദുല്‍ അസീസ് ആരിഫ്, സി.പി അബ്ദുല്‍ അസീസ്, പി.ജെ കുര്യന്, പി.ടി ഇസ്മയില്‍ സംസാരിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഫോ സ (പി.ടി.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്) യുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: