അസ്‌ലം വധം: ഒരു സിപിഎമ്മുകാരന്‍ കൂടി അറസ്റ്റില്‍

Monday 5 September 2016 2:46 pm IST

നാദാപുരം: വെള്ളൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിന് വഴികാണിച്ചു കൊടുത്ത വെള്ളൂര്‍ പുത്തലത്ത് അഖില്‍ (26) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൃത്യം നടക്കുന്ന ദിവസം ഇയാളും കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഉണ്ടായിരുന്നതായി പോലീസ്സ് പറഞ്ഞു. ഇതോടെ ഈ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഇതില്‍ പ്രതികള്‍ക്ക് അഭയം നല്‍കിയെന്ന കേസില്‍ കാസര്‍ഗോഡ് ബങ്കളം സ്വദേശിയും സിപിഎം നേതാവുമായ അനില്‍ ബങ്കളത്തിനെ അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഇന്നലെ കോടതി അവധിയായതിനാല്‍ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.