തിരുവനന്തപുരം: ആരാധനാലയങ്ങള്‍ക്ക് കൊടുക്കുന്ന പണം ഒരുതവണയെങ്കിലും പഠിച്ച സരസ്വതീ ക്ഷേത്രത്തിന് നല്കിയാല് പൊതുവിദ്യാലയങ്ങള്‍ രക്ഷപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ അധ്യാപാക ദിന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം.
തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ.ഹൈസ്കൂളിലായിരുന്നു ദേശീയ അധ്യാപകദിന പരിപാടി സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കുട്ടികള്‍ക്ക് ക്ലാസെടുത്താകും പരിപാടി ഉദ്ഘാടനം ചെയ്യുക എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അധ്യാപക യോഗ്യതയില്ലാത്തവര്‍ ക്ലാസെടുക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിത്തതിനാല് ക്ലാസെടുക്കുന്നത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പണം എങ്ങനെയുണ്ടാക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.
മലപ്പുറത്ത് ഉദ്ഘാടനകനായ സ്പീക്കാര്‍ ശ്രീരാമ കൃഷ്ണന് കുട്ടികള്‍ക്ക് ക്ലാസെടുത്തും കവിത ചൊല്ലിയുമായിരുന്നു അധ്യാപക ദിനം ഉഷാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: