റോം: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൗളോ ജെന്റിലോനിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. കടല്‍ക്കൊല സംബന്ധിച്ച അന്താരാഷ്ട്ര കോടതി വിധിയ്ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഭാരതത്തില്‍ നിന്ന് ഒരു ഉന്നതതല സന്ദര്‍ശനം നടത്തുന്നത്. ഭീകരവിരുദ്ധ പോരാട്ടം, വാണിജ്യം എന്നിവ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
സുഷമയുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രതിനിധികള്‍ നേരത്തെ മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. അടുത്തയിടെ ഇറ്റലിയിലുണ്ടായ ഭുകമ്പത്തില്‍ നിരവധി പേര് മരിച്ചതില്‍ സുഷമ അഗാധമായ ദുഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: