ആലപ്പുഴ: നിലവിളക്ക് കൊളുത്തരുതെന്നും പൂക്കളമിടരുതെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കളക്ട്രേറ്റില്‍ നിലവിളക്ക് കൊളുത്തി പൂക്കളമിട്ട് പ്രതിഷേധിച്ചു. പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍, ജില്ലാ സെക്രട്ടറിമാരായ പ്രമോദ് കാരക്കാട്, ഉമേഷ് സേനാനി, സി.ഡി. ബിനുദാസ്, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, ജന. സെക്രട്ടറി വരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.
വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആഫീസുകളിലും പ്രവര്‍ത്തകര്‍ നിലവിളക്ക് തെളിയിച്ച് പൂക്കളമിടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: